മലപ്പുറം: എസ്ഡിപിഐയെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നത് മുസ്ലിം ലീഗാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി.
തീവ്ര സ്വഭാവക്കാരായ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളെ ലീഗുമായി താരതമ്യം ചെയ്യരുതെന്നും അവരുടെ പ്രധാന ശത്രു തങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗിനെ ഒതുക്കാന്‍ സിപിഎം തീവ്രസംഘടനകളെ കൂട്ടുപിടിക്കുന്നതായും ആര്‍എസ്എസിന് പകരം ഐഎസ്എസ് എന്ന് മുദ്രാവാക്യം വിളിച്ചവരെ ഒപ്പം ചേര്‍ത്തുനിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷകര്‍ ലീഗാണന്ന സിപിഎം നേതാവ് എം.വി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ കുഞ്ഞാലിക്കുട്ടി.
