അബുദബി : എറണാകുളം പിറവം കുന്നുംപുറത്ത് നടരാജന്‍ ആചാരിയുടെ മകന്‍ വെട്ടുപാറക്കല്‍ ഹൗസില്‍ മനു എന്ന മണി(26)യെ അബുദബി ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
അല്‍ ഫലാഹ് റോഡിലെ സ്വകാര്യ കമ്ബനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനായിരുന്നു.
അമ്മ : കമലം. സഹോദരങ്ങളില്ല. അബുദബി ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാളെ വൈകിട്ടുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. നാല് വര്‍ഷം മുമ്ബാണ് ജോലി ആവശ്യാര്‍ഥം മനു യു എ ഇ യില്‍ എത്തിയത്.
