പത്തനംതിട്ട: തിരുവല്ലയിലെ നരബലിയില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, പെരുമ്ബാവൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്‌തത്.
മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണര്‍ എസ് എച്ച് നാഗരാജു പറഞ്ഞു. ഏജന്റ് ഷിഹാബിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നരബലിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റേഞ്ച് ഐ ജി പി പ്രകാശ് പ്രതികരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകം എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണിലും സെപ്തംബറിലുമായിട്ടാണ് കൊലപാതകം നടന്നത്. നരബലിക്ക് കൂടുതല്‍ പേര്‍ ഇരായായിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കും. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റോസ്ലി, കടവന്ത്ര സ്വദേശിനി പത്മം എന്നിവരാണ് കൊലപ്പെട്ടത്. ഇരുവരും ലോട്ടറി വില്‍പ്പനക്കാരാണ്. ലോട്ടറി വില്‍ക്കാനാണ് റോസ്‌ലി കാലടിയിലെത്തിയത്. റോസ്‌ലിയേയും പത്മത്തേയും ഷിഹാബിന് പരിചയമുണ്ടായിരുന്നു.
ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് എന്ന റഷീദ് വൈദ്യനുമായി പരിചയത്തിലായി. തുടര്‍ന്ന് പെരുമ്ബാവൂരില്‍ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാല്‍ സമ്ബത്ത് വരുമെന്നും വിശ്വസിപ്പിച്ചു. നമ്ബരും കൊടുത്തു. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുന്നില്‍വച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ ചെയ്താല്‍ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നല്‍കിയാല്‍ കൂടുതല്‍ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താന്‍ തന്നെ കൊണ്ടുവരാമെന്നും റഷീദ് പറഞ്ഞു. അശ്ലീല പടത്തില്‍ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താല്‍ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്‌ലിയെ കൊണ്ടുപോയത്.
