ചെന്നൈ: പതിനേഴുകാരനൊപ്പം താമസിച്ച് ഗര്‍ഭിണിയായ 20കാരി പോക്സോ കേസില്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ സേലത്താണ് സംഭവം.
കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുമ്ബോള്‍ യുവതി ഗര്‍ഭിണിയാണെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആണ്‍കുട്ടിയെ കാണാതായെന്ന് പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ വിവാഹം കഴിച്ചോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
യുവതിക്കൊപ്പം താമസിച്ചുവരികയായിരുന്ന പതിനേഴുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. ആണ്‍കുട്ടിയെ പിന്നീട് വീട്ടുകാര്‍ക്കൊപ്പം വിട്ടു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് യുവതിക്കെതിരെ പൊലീസ് പോക്സോ ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
ആണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് 20 കാരിയെ അറസ്റ്റ് ചെയ്തതെന്നും പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും സേലം സിറ്റി പോലീസ് കമ്മീഷണര്‍ നജ്മുല്‍ ഹോദ പറഞ്ഞു.
മറ്റൊരു സംഭവത്തില്‍, കടലൂര്‍ ജില്ലയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് 17 വയസ്സുള്ള ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു.
ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിയെ താലികെട്ടുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.
ആണ്‍കുട്ടി പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിന് എസ്‌സി/എസ്ടി ആക്‌ട് പ്രകാരം മറ്റൊരാളെ പോലീസ് അറസ്റ്റ് ചെയ്തു.
