യുഡിഎഫിന്റെ കരുത്ത് മുസ്ലീം ലീഗാണ്; എല്‍ഡിഎഫിലേക്ക് ലീഗ് വരുമോയെന്ന് യുഡിഫിന് ഭയമാണെന്ന് മുഖ്യമന്ത്രി

യുഡിഎഫിന്റെ കരുത്ത് മുസ്ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ കരുത്തായി ലീഗ് നില്‍ക്കുമ്ബോള്‍ അവര്‍ എടുക്കുന്ന നിലപാടുകള്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയെങ്കില്‍ അതില്‍ പരാമര്‍ശങ്ങളുണ്ടാകും.

അതു ശരിയായ നിലപാടാണെന്ന് ആണ് ഗോവിന്ദന്‍ പറഞ്ഞത്. ആ പരാമര്‍ശത്തിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. ലീഗ് എല്‍ഡ‍ിഎഫിലേക്ക് വരുമോയെന്ന് യുഡിഫിന് ഭയമാണെന്നും പിണറായി വിജയന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി

മതനിരപേക്ഷതയ്ക്ക് കരുത്ത് പകരുന്ന നിലപാട് വരുമ്ബോള്‍ അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലീഗ് ചില നിലപാടുകളെടുത്തു. ആ നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കുന്നതാണ് പ്രശ്നം. ഓരോന്ന് വരുമ്ബോള്‍ ശങ്കയാണ്. തപസിനെ പറ്റി ഇന്ദ്രന്‍ ചിന്തിച്ചത് പോലെ. ആര് തപസിരുന്നാലും ഇന്ദ്ര വധത്തിന് വേണ്ടിയാണെന്ന് അദ്ദേഹം സംശയിച്ചിരുന്നുവെന്നാണ് പഴയ കഥ. എന്തെങ്കിലും പറഞ്ഞാല്‍ തകരാറായി പോയോ എന്ന ബേജാറോടെ ചിന്തിക്കുന്ന അവസ്ഥ വരുന്നു. അതിന്റെ ആവശ്യമില്ല. ഒരു നിലപാട് വ്യക്തമാക്കിയെന്നെയുളളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *