കൊല്ലം: മാരകായുധങ്ങളുമായി ക്രിസ്മസ് രാത്രി ഏറ്റുമുട്ടിയ സംഘത്തിലെ അഞ്ച് പ്രതികളെ പള്ളിത്തോട്ടം പോലീസ് പിടികൂടി. തൃക്കടവൂര്‍, കുരീപ്പുഴ, കാട്ടുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ അരുണ്‍(30), തൃക്കടവൂര്‍, കുരീപ്പുഴ,ചിറക്കരോട്ട് വീട്ടില്‍, അന്‍സില്‍(29),കൊല്ലം വാടി പന്തല്‍വീട് പുരയിടത്തില്‍ രാജന്‍(33), പള്ളിത്തോട്ടത്ത് ക്യൂ.എസ്.എസ് കോളനിയില്‍ ദിലീപ്(27), പള്ളിത്തോട്ടത്ത് കൗമുദി നഗര്‍ ലൗലാന്റ് ഷാനു(27) എന്നിവരാണ് പിടിയിലായത്.പ്രതികള്‍ മുന്‍വിരോധത്താല്‍ ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന പള്ളിത്തോട്ടം ഗലീലീയോ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വച്ച് പരസ്പരം ആക്രമണം നടത്തുകയായിരുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇരു സംഘത്തിലുമുള്ളവര്‍ക്ക് പരിക്കേറ്റു. അറസ്റ്റിലായ പ്രതികള്‍ മുന്‍കാലങ്ങളിലും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമന്റ് ചെയ്തു.
