ജിദ്ദ: മലയാളി വീട്ടമ്മയായ യുവതിയുടെ അറബിക് കാലിഗ്രഫി ശ്രദ്ധേയമാകുന്നു. ജിദ്ദ മുശ്രിഫയില്‍ പ്രവാസി കുടുംബിനിയായി കഴിയുന്ന ഹംദിയയാണ് അറബിക് കാലിഗ്രഫിയില്‍ ശ്രദ്ധേയമായിരിക്കുന്നത്.
മലപ്പുറം അരീക്കോട് തച്ചണ്ണ സ്വദേശിയും സൗദിയില്‍ മഖ്‌ദൂം ട്രേഡിങ് കമ്ബനിയില്‍ ബിസിനസ് പങ്കാളിയുമായ മുഹമ്മദ് നഈമിന്‍റെ ഭാര്യയും ജിദ്ദയില്‍ പ്രവാസിയായ സി.ടി. അബ്ദുല്‍ ജലീലിന്‍റെ മകളുമായ ഹംദിയ ജിദ്ദ അല്‍നൂര്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിനികൂടിയാണ്.
അറബിക് കാലിഗ്രഫി കൂടാതെ സ്റ്റോണ്‍ വര്‍ക്കിലും എംബ്രോയിഡറിയിലും കഴിവ് തെളിയിച്ചിരിക്കുകയാണ് ഹംദിയ. കോവിഡ് കാലത്ത് വീട്ടിനകത്ത് വെറുതെ ഇരുന്നപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നലില്‍നിന്ന് തുടങ്ങിയതാണ് കാലിഗ്രഫി. ഈ രംഗത്ത് പ്രത്യേകം കോഴ്സോ പഠനമോ ഒന്നും നടത്താതെ പ്രവാസത്തിലെ ഒഴിവുസമയത്ത്, ഭര്‍ത്താവായ നഈമിന്‍റെയും പിതാവായ ജലീലിന്‍റെയും പൂര്‍ണ പിന്തുണയോടെ സ്വായത്തമാക്കിയതായിരുന്നു ഇതെല്ലാം.
ഇതുവരെ വരച്ച മുഴുവന്‍ കാലിഗ്രഫി വരകളും നിലവില്‍ വീട്ടിലെ സ്വീകരണ മുറിയില്‍ അലങ്കാരത്തിന് വെച്ചിരിക്കുകയാണ്. ആവശ്യക്കാര്‍ക്ക് കാലിഗ്രഫി രചനകള്‍ വരച്ചുകൊടുക്കുന്നുമുണ്ട്. മക്കള്‍: മാഹിര്‍, നബ്ഹാന്‍. മാതാവ്: റജുല.
