മതിയായ രേഖകളില്ലാതെ കാറിന്റെ രഹസ്യ അറയിലാക്കി കൊണ്ടുപോവുകയായിരുന്ന 4.59 കോടി രൂപ പൊലീസ് പിടികൂടി. പെരിന്തല്‍മണ്ണയിലാണ് സംഭവം.
കോഴിക്കോട് താമരശ്ശേരി ചുണ്ടയില്‍ ഫിദ ഫഹദ് (27), താമരശേരി രാരോത്ത് പരപ്പന്‍പൊയില്‍ പാണമ്ബ്ര വീട്ടില്‍ അഹമ്മദ് അനീസ്(26) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
പുലര്‍ച്ചെ 5.15ഓടെയാണ് പൊലീസ് വാഹനം പിടികൂടിയത്. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാറിന്റെ മുന്‍സീറ്റിനടിയിലുണ്ടാക്കിയ അറയില്‍ 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്നും മലപ്പുറം ജില്ലയിലേക്കും കൊടുവള്ളിയിലേക്കും ഹവാല ഇടപാടുകള്‍ക്കായി കൊണ്ടുവന്നതാണ് പണമെന്നാണ് സൂചന.
പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും. കൂടാതെ ആദായനികുതി, എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവര്‍ക്കും റിപ്പോര്‍ട്ട് നല്‍കും. പിടികൂടിയ പണത്തിന് രേഖകള്‍ ഹാജരാക്കിയാല്‍ നിശ്ചിത പിഴ ഈടാക്കി പണം വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.
