ന്യൂഡല്‍ഹി
വിലക്കയറ്റത്തോടൊപ്പം തൊഴിലില്ലായ്മയും രൂക്ഷമാകുന്നത് രാജ്യത്ത് ജനജീവിതം ദുസ്സഹമാകുന്നതിന്റെ സൂചന.
കോവിഡ് അടച്ചിടലിനെ തുടര്‍ന്ന് 2020 ഏപ്രിലില്‍ 23.5 ശതമാനം വരെയായി തൊഴിലില്ലായ്മ ഉയര്‍ന്നിരുന്നു. ഇത് ക്രമേണ താഴ്ന്ന് സെപ്തംബറില്‍ 6.4 ശതമാനംവരെ എത്തി. എന്നാല്‍, തുടര്‍ന്നുള്ള മാസങ്ങളില്‍ വീണ്ടും കുതിച്ചുയര്‍ന്നു.
രൂക്ഷമായ തൊഴിലില്ലായ്മയെ തുടര്‍ന്ന് വിമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ ഒഴിവുള്ള 10 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ 2023 അവസാനത്തോടെ നികത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍–- നവംബര്‍ മാസങ്ങളില്‍ രണ്ടു ഘട്ടമായി തൊഴില്‍ മേള എന്നപേരില്‍ 1.46 ലക്ഷം പേര്‍ക്ക് നിയമന ഉത്തരവ് കൊട്ടിഘോഷിച്ച് കൈമാറി. ഇതിലേറെയും ഗ്രൂപ്പ് സി, ഡി തസ്തികകളായിരുന്നു. എന്നാല്‍, തൊഴിലില്ലായ്മ കുറയ്ക്കാന്‍ മോദിയുടെ തൊഴില്‍ മേളകളും പര്യാപ്തമല്ലെന്ന് തെളിയിക്കുന്നതാണ് സിഎംഇഐ കണക്കുകള്‍.
