പിരിഞ്ഞു ജീവിക്കുന്ന ഭാര്യയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു; ഒത്താശ ചെയ്തത് ഭര്‍ത്താവിന്റെ സഹോദരന്‍

അഹമ്മദാബാദ്: സഹോദരന്റെയും സുഹൃത്തിന്റെയും സാന്നിധ്യത്തില്‍ 34 വയസുകാരിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു.

ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. കഴിഞ്ഞ 11 മാസമായി യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 20 ന് യുവതിയെ നഗരത്തിലെ ഗസ്റ്റ് ഹൗസിലേക്ക് പ്രതികള്‍ ബലം പ്രയോഗിച്ച്‌ കൊണ്ടുപോയിരുന്നു

സംഭവ ദിവസം യുവതിയുടെ ഭര്‍ത്താവ് അവരുടെ ഭവാനിപ്പുരിലെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ആ സമയം അവര്‍ കുളിമുറിയിലായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തും സഹോദരനും ചേര്‍ന്ന് തന്നെ മുടിയില്‍ പിടിച്ച്‌ വലിച്ച്‌ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് വടികൊണ്ട് മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. പ്രതി യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന്റെ സഹോദരനും സുഹൃത്തും വീടുവിട്ടിറങ്ങി വാതില്‍ പുറത്തുനിന്ന് പൂട്ടി.

വൈകുന്നേരം പ്രതി സുഹൃത്തിനെ വിളിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. യുവതിയെ കാറില്‍ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. പ്രതി വീണ്ടും ബലാത്സംഗം ചെയ്തു. ഡിസംബര്‍ 21ന് രാവിലെ ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്ബോള്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് യുവതി രക്ഷപ്പെട്ട് പോലീസ് കമ്മിഷണറുടെ ഓഫീസിലെത്തി.

തുടര്‍ന്ന് ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി സുഖം പ്രാപിച്ചപ്പോഴാണ് വിഷയത്തില്‍ പരാതി നല്‍കിയത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

മൂന്ന് വര്‍ഷം മുമ്ബാണ് ഇവര്‍ തമ്മിലെ വിവാഹം നടന്നത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. എന്നാല്‍, വഴക്കുകള്‍ പതിവായതോടെ അവര്‍ മാറി താമസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *