തിരുവനന്തപുരം : ശബരിമല മാളികപ്പുറം വെടിപ്പുരയില്‍കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍പത്തനംതിട്ട ജില്ലാ കലക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് തേടി.
3 ജീവനക്കാര്‍ക്കാണ് അപകടത്തില്‍പൊള്ളലേറ്റത്. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ശക്തമാക്കാനും മന്ത്രി നിര്‍ദേശിച്ചു. സന്നിധാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടും മന്ത്രി സംസാരിച്ചു.
അപകടമുണ്ടായ ഉടനെ പ്രഥമ ശുശ്രൂഷകള്‍നല്‍കി പത്തനംതിട്ട ജനറല്‍ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലാക്കിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മതിയായ ചികില്‍സാ സൗകര്യങ്ങ ള്‍ഏര്‍പ്പെടുത്താന്‍ കോട്ടയം, പത്തനംതിട്ട കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച ശേഷം മതിയായ നടപടികള്‍ സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.
