കൊച്ചി: സ്വര്‍ണത്തിന് വില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,095 രൂപയും പവന് 40,760 രൂപയുമായി.
ജനുവരി രണ്ടിന് പവന് 120 രൂപ കുറഞ്ഞിരുന്നു.
ഡിസംബര്‍ മാസത്തില്‍ പവന് 1480 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് 39,000 ആയിരുന്നു വില. ഡിസംബര്‍ 31ന് ഇത് 40,480ലെത്തിയിരുന്നു.
2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വര്‍ണത്തിന് സര്‍വകാല റെക്കോര്‍ഡ്. പവന് 42,000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന് വില.
