പത്തനംതിട്ട: നഗരത്തില്‍ അയ്യപ്പന്റെ 133 അടി ഉയരമുള്ള പ്രതിമ നിര്‍ക്കാന്‍ പദ്ധതി. 34 കിലോ മീറ്റര്‍ അകലെ നിന്നു വരെ കാണാനാകുന്ന രീതിയിലായിരിക്കും പ്രതിമയുടെ നിര്‍മാണം.
പത്തനം തിട്ടയിലെ ചുട്ടിപ്പാറയുടെ മുകളില്‍ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലാണ് ചുട്ടിപ്പാറ. 25കോടി രൂപ ചെലവില്‍ യോഗനിദ്രയിലുള്ള അയ്യപ്പന്റെ രൂപമാണ് നിര്‍മിക്കുക. കോണ്‍ക്രീറ്റിലായിരിക്കും നിര്‍മിതി. പന്തളത്തു നിന്നു നോക്കിയാല്‍ കാണാവുന്ന രീതിയിലാകും പ്രതിമ സ്ഥാപിക്കുക.
ചുട്ടിപ്പാറ മഹാദേവ ക്ഷേത്ര ട്രസ്റ്റാണ് പ്രതിമ നിര്‍മിക്കുന്നതിനു പിന്നില്‍. ദേവദത്തനാണ് ശില്‍പി.
