യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ്; ജൂണ്‍ 30നകം ചേരണം

ദുബായ്: യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പെടുത്തിയ പദ്ധതിയില്‍ ജൂണ്‍ 30നുള്ളില്‍ എല്ലാ ജീവനക്കാരും ചേരണമെന്ന് നിര്‍ദേശം.

ജനുവരി ഒന്ന് മുതല്‍ സബ്സ്ക്രിപ്ഷന്‍ തുടങ്ങിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഇതിന്‍റെ ആനുകൂല്യം ലഭ്യമായി തുടങ്ങും.

അതേസമയം, ജനുവരി ഒന്നിന് ശേഷം ജോലിക്ക് കയറുന്നവര്‍ ജോലിയില്‍ പ്രവേശിച്ച്‌ നാല് മാസത്തിനുള്ളിലാണ് ഇന്‍ഷുറന്‍സില്‍ ചേരേണ്ടത്. നിശ്ചിത സമയത്ത് ചേര്‍ന്നില്ലെങ്കില്‍ 400 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും. പ്രീമിയം അടവില്‍ വീഴ്ചവരുത്തിയാല്‍ 200 ദിര്‍ഹവും പിഴ നല്‍കണം.

ജോലി പോയാല്‍ മൂന്ന് മാസം വരെ ശമ്ബളത്തിന്‍റെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ജോലി നഷ്ടപ്പെട്ട് 30 ദിവസത്തിനുള്ളില്‍ ക്ലെയിമിനായി അപേക്ഷ സമര്‍പ്പിക്കണം. രണ്ടാഴ്ചക്കുള്ളില്‍ തുക ലഭിച്ച്‌ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *