’10 ദിവസം വെജ് കഴിച്ചാല്‍ ഒന്നും സംഭവിക്കില്ല’; കലോത്സവത്തില്‍ നോണ്‍ വെജ് വേണ്ടെന്ന് കെഎം ഷാജി

സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ നോണ്‍വെജ് ഭക്ഷണത്തെ എതിര്‍ത്ത് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി.

10 ദിവസം വെജ് കഴിച്ചാല്‍ ഒന്നും സംഭവിക്കില്ല. ഈ ചര്‍ച്ച തുടങ്ങിയത് അശോകന്‍ ചരുവില്‍ എന്ന സിപിഐഎം സാംസ്കാരിക നേതാവാണ്. കലോത്സവത്തിലെ യഥാര്‍ത്ഥ വിഷയങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഇത്തരം ചര്‍ച്ച കാരണമാകും. നിരോധിച്ച സംഘടനയിലെ സൈലന്റ് പ്രൊഫൈലുകള്‍ ആണ് ഈ വിഷയം വെറുതെ പെരുപ്പിക്കുന്നതതെന്നും ഷാജി പറഞ്ഞു.

വിവാദങ്ങള്‍ക്ക് പിന്നാലെ കലോത്സവങ്ങള്‍ക്ക് ഇനി ഊട്ടുപുരയൊരുക്കാന്‍ താനില്ലെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി വ്യക്തമാക്കിയിരുന്നു. തന്നെ ഭയം പിടികൂടിയതായും, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു’- ഇത്തരത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

തന്‍്റേത് പുര്‍ണമായും വെജിറ്റേറിയന്‍ ബ്രാന്റ് തന്നെയാണ്. ഇനി ഇപ്പോ ഭക്ഷണരീതികളും ഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയില്‍ എന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്ന് ബോധ്യമായതിന് പിന്നാലെയാണ് പിന്‍മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *