സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്ബന്‍ പിഎം 2-വിനെ വനവകുപ്പ് പിടികൂടി

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ച്‌ ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടി വെക്കുകയായിരുന്നു .

ഇതിനോടകം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി.

പിഎം ടുവിനെ കൊണ്ടു പോകാനുള്ള ലോറി കാട്ടിനുള്ളിലേക്ക് പോകും. ലോറിക്ക് പോകാനുള്ള വഴി ജെസിബി വച്ച്‌ ഒരുക്കി. ബത്തേരിയില്‍ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാവും പിഎം 2-നെ മാറ്റുക. വനമേഖലയിലും ഇടയ്ക്ക് ജനവാസമേഖലയിലുമായി അതിവേഗം നീങ്ങുകയായിരുന്ന പിഎം ടുവിനെ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വനംവകുപ്രപ്പ് പിന്തുടര്‍ന്ന് നിരീക്ഷിച്ചു വരികയായിരുന്നു.

പിഎം 2വിനൊപ്പം മറ്റൊരു കാട്ടാനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ദൗത്യം സങ്കീ‍ര്‍മണമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *