നോയിഡ: അവിഹിത ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം അടച്ചിട്ട മുറിയില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയും ചെയ്തു.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിപ്പെട്ടപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.ചൊവ്വാഴ്ചയാണ് സംഭവം.
നോയിഡയിലെ സെക്ടര്‍-58 ലാണ് സംഭവം . ഉത്തര്‍പ്രദേശ് അസംഗഢ് സ്വദേശിയായ സൂരജ് കുമാറാണ് ഭാര്യ അഞ്ജലിയെ(22) കൊലപ്പെടുത്തിയത്. ബിഷന്പുര ഗ്രാമത്തില്‍ ഒരു വര്‍ഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവര്‍.നാലു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ഒരു മകളുമുണ്ട്. അഞ്ജലി മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നത് പതിവായതിനെ തുടര്‍ന്ന് ദമ്ബതികള്‍ തമ്മില്‍ വഴക്കിടാറുണ്ടായിരുന്നു. സംഭവദിവസം പ്രതി ആദ്യം ഭാര്യയുമായി വഴക്കിടുകയും ദേഷ്യം മൂത്ത് അവളെ കൊലപ്പെടുത്തുകയുമായിരുന്നു.
പൊലീസ് സംഘം സ്ഥലത്തെത്തി പൂട്ട് പൊളിച്ച് പരിശോധിച്ചപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.യുവതിയുടെ തലയിലും മുഖത്തും കഴുത്തിലും മുറിവേറ്റ് പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഫര്‍ണിച്ചര്‍ നിര്‍മാണ കമ്ബനിയില്‍ ജോലിക്കാരനായിരുന്ന സൂരജിന് ഒരു മാസം മുന്‍പ് ജോലി നഷ്ടപ്പെട്ടിരുന്നു.
