കേന്ദ്രമന്ത്രി വി. മുരളീധരെന്‍റ സൗദി സന്ദര്‍ശനം റദ്ദാക്കി

റിയാദ്: സൗദി അറേബ്യയില്‍ ഈ മാസം 15 മുതല്‍ 17 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രിയും പാര്‍ലമെന്‍ററികാര്യ മന്ത്രിയുമായ വി.

മുരളീധരെന്‍റ സന്ദര്‍ശനം മാറ്റിവെച്ചു. ഔദ്യോഗിക പര്യടനത്തിന് ആവശ്യമായ എല്ലാ ഒരുക്കവും പൂര്‍ത്തിയായിരിക്കെയാണ് അപ്രതീക്ഷിതമായ റദ്ദാക്കല്‍ വിവരമെത്തിയത്.

കാരണം എന്താണെന്നും പുതുക്കിയ സന്ദര്‍ശന തീയതി എന്നാണെന്നും വ്യക്തമാക്കിയിട്ടില്ല. സൗദി അധികൃതരുമായി വിവിധ തലങ്ങളില്‍ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളും ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും നിശ്ചയിക്കപ്പെട്ടിരുന്നു. ഇതെല്ലാം റദ്ദാക്കിയിട്ടുണ്ട്. മുമ്ബും ഇതേപോലെ അവസാന നിമിഷം സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *