വയനാട്ടില്‍ രണ്ടു പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മാനന്തവാടി: വയനാട്ടില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച രണ്ടു പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.

തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ രണ്ടു പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നലെ മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളാരംകുന്നില്‍ കര്‍ഷകനായ തോമസ് (സാലു-50) കടുവയുടെ ആക്രണത്തില്‍ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *