കരിപ്പൂരില്‍ ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ വച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമം; പിടികൂടിയത് ഒരു കോടിയിലധികം രൂപ വില മതിക്കുന്ന സ്വര്‍ണം

കരിപ്പൂരില്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ബ്ലൂട്ടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത്.

മണ്ണാര്‍ക്കാട് പെരിമ്ബിടാരി കപ്പാരുവളപ്പില്‍ ബഷീര്‍ മകന്‍ ഹക്കീമാണ് പിടിയിലായത്. 1 കോടി 11 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നും ബഹ്‌റൈന്‍ വഴി എത്തിയതാണ് ഹക്കീം. ഹക്കീം കൊണ്ടുവന്ന ലഗേജിന്റെ എക്സ്റേ പരിശോധനയില്‍ ഐകോണ്‍ ബ്രാന്‍ഡ് ബ്ലൂടൂത് സ്പീക്കറിന്റെ ഇമേജില്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി നടത്തിയ പരിശോധനയില്‍ ബ്ലൂടൂത്ത് സ്പീക്കറിന്റെ മാഗ്‌നട്ടുകള്‍ മാറ്റി ആ സ്ഥാനത്തു രണ്ടു സ്വര്‍ണക്കട്ടികള്‍ വെച്ചത് കണ്ടെത്തിയത്. കള്ളക്കടത്തു സംഘം ഹക്കീമിന് 70000/- രൂപയും ടിക്കറ്റുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി വരികയാണ് എന്ന് കസ്റ്റംസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *