ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കാമുകനും കിടപ്പുമുറിയില്‍; കാമുകന്റെ തലവെട്ടിയെടുത്ത ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

റാഞ്ചി: ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കിടപ്പുമുറിയില്‍ കണ്ട കാമുകനെ പിടികൂടി തലവെട്ടിയെടുത്തു. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തില്‍ ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊലപ്പെട്ടത്. കൊലനടത്തിയ വിശ്വനാഥ് സുന്ദിയെ പോലീസ് അറസ്റ്റുചെയ്തു.
ശ്യാംലാലും തന്റെ ഭാര്യയുമായി അടുപ്പത്തിലാണെന്ന് വിശ്വനാഥിന് സംശയമുണ്ടായിരുന്നു. സൂചനകള്‍ ലഭിച്ചെങ്കിലും വ്യക്തമായ തെളിവുകള്‍ ഒന്നും കിട്ടിയില്ല. എന്നാല്‍ കഴിഞ്ഞദിവസം രാത്രി വിശ്വനാഥ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കാമുകനും കിടപ്പുമുറിയിലുണ്ടായിരുന്നു. ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെന്ന് വ്യക്തമായതോടെ വിശ്വനാഥ് കിടപ്പുമുറിയില്‍ എത്തുകയും ശ്യാംലാലിനെ പിടികൂടുകയും ചെയ്തു.
പിന്നീട് മര്‍ദ്ദിച്ച് അവശനാക്കിയശേഷം വലിച്ചിഴച്ച് വീടിന് പുറത്തുകൊണ്ടുവന്ന് അടുത്തുള്ള മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കോടാലികൊണ്ട് തലവെട്ടിയെടുക്കുകയായിരുന്നു. പിന്നീട് വിശ്വനാഥ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
തലവെട്ടിയെടുക്കാന്‍ ഉപയോഗിച്ച കോടാലി പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *