സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ഫൈസലിന്റെ മകള്‍ ആയിഷ നൗറിന്‍ ആണ് മരിച്ചത്.
മസ്‌കത്ത് ഗൂബ്‌റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒമാന്‍ ബിഡ്ബിഡില്‍ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം സന്ദര്‍ശക വിസയിലാണ് അദ്ദേഹത്തിന്റെ അടുത്തെത്തിയത്. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
