മലപ്പുറം: ഇന്ന് ‘മാച്ച് ചര്‍ച്ച’ ഒന്നുമില്ലെന്നും വെറുതെ കോലും ചുമന്ന് ഇ ഡി ഓഫീസിന്റെ തിണ്ണയില്‍ പോയി നില്‍ക്കേണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് നിലമ്ബൂര്‍ എംഎല്‍എ പി.വി.
അന്‍വര്‍. ”മാപ്രകളോടാണ്.. നിങ്ങള്‍ ഇന്നലെ ബ്രേക്കിംഗ് കൊടുത്തത് പോലെ ഇന്ന് “മാച്ച് ചര്‍ച്ച” ഒന്നുമില്ല. ഉള്ളപ്പോ അറിയിക്കാം. ഇപ്പോള്‍ പൊരേലുണ്ട്. കുറച്ച് കഴിഞ്ഞ് നിലമ്ബൂര്‍ വരെ പോകും. വെറുതെ കോലും ചുമന്ന് ഇ.ഡി ഓഫീസിന്റെ തിണ്ണയില്‍ പോയി നില്‍ക്കേണ്ട. നല്ല ചൂട് സീസണാണ്. സൂര്യാഘാതമൊക്കെ ഏല്‍ക്കാന്‍ സാധ്യതയുള്ള സമയമാണ്.
Now your health is My concern..♥️ അപ്പോ ശരി..ബൈ” – അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൊച്ചിയില്‍ എന്‍ഫോഴ്സമെന്റ് ഡയറ്കടേറ്റ് പി വി അന്‍വറിനെ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍ ഒന്‍പത് മണിക്കൂര്‍ നീണ്ടു. കര്‍ണാടകയിലെ ക്വാറി ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്തത്. തിങ്കളാഴ്ച കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും ചൊവ്വാഴ്ചയും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഹാജരായ അന്‍വറിനെ രാത്രി 9.15 വരെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.
ഇതിനിടെ ചോദ്യം ചെയ്യലിന്റെ വാര്‍ത്ത നല്‍കിയ ന്യൂസ് 18നെ വിമര്‍ശിച്ച് ഫേസ്ബുക്ക് കുറിപ്പുമായി പി വി അന്‍വര്‍ രംഗത്തെത്തിയിരുന്നു ഇന്ത്യ- പാകിസ്ഥാന്‍ ഫുട്ബോള്‍ മാച്ചിനെ കുറിച്ച് ഇന്നു ചര്‍ച്ച ഉണ്ടായിരുന്നില്ലെന്നും പകരം, ഇന്ത്യ- ആഫ്രിക്ക മാച്ചിവെ കുറിച്ചായിരുന്നു ചര്‍ച്ചയെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ത്യ-പാകിസ്ഥാന്‍ ഫുട്ബോള്‍ മാച്ചിനെ കുറിച്ച് ഇന്ന് ചര്‍ച്ച ഉണ്ടായിരുന്നില്ല.
പകരം,ഇന്ത്യ-ആഫ്രിക്ക മാച്ചിനെ കുറിച്ചായിരുന്നു ചര്‍ച്ച.!!
ഇനിയും ചര്‍ച്ച ഉണ്ടാവും.നീയൊന്നും പ്രതീക്ഷിക്കുന്നത് പോലെ ഗരുഡന്‍ തൂക്കവും ഉരുട്ടലും ഒന്നും നടക്കാന്‍ പോണില്ല.
സ്പോര്‍ട്ട്സ്‌മാന്‍ സ്പിരിട്ട് ഇത്തിരി കൂടുതലാന്ന് കൂട്ടിക്കോ.അറിയിക്കേണ്ടത് ഇവിടെ അറിയിക്കും.അപ്പോ അറിഞ്ഞാല്‍ മതി.
ഒരുത്തന്റെ വായില്‍ കൊണ്ട് കോല്‍ തിരുകീട്ട്,”പറഞ്ഞിട്ട് പോയാ മതി”എന്ന് പറയാന്‍ ഇവിടെ ഒരുത്തനും അവകാശമില്ല.തൊഴാന്‍ നില്‍ക്കുന്നവരെയേ നീയൊക്കെ ഇത് വരെ കണ്ടിട്ടുള്ളൂ.എന്നെ അതിനിപ്പോള്‍ കിട്ടില്ല.അതൊക്കെ കൈയ്യില്‍ വച്ചാല്‍ മതി.ഇങ്ങോട്ട് വേണ്ട.ഇങ്ങോട്ട് മാന്യത കാണിച്ചാല്‍ തിരിച്ചും അത് ഉണ്ടാവും..
അതല്ലെങ്കില്‍..
“മനസ്സില്ല,സൗകര്യമില്ല”എന്ന് തന്നെയേ പറയൂ..
പണ്ടേ പറഞ്ഞിട്ടുണ്ട്.നീയൊക്കെ ഒരുപാട് വേട്ടയാടിയിട്ടുണ്ട്.കൃത്യമായി പറഞ്ഞാല്‍ 6-7 വര്‍ഷം..
എഞ്ഞിട്ടെന്തായി??
ഒരു ചുക്കും നടക്കില്ല നിന്നെ കൊണ്ടൊന്നും..
കേട്ടോ..News18 Kerala
ആദ്യ ദിവസം ചോദ്യം ചെയ്യലിനു ശേഷം പി വി അന്‍വര്‍ മാധ്യമങ്ങളോട് ക്ഷുഭിതനായിരുന്നു. പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, “ഇന്ത്യ – പാകിസ്ഥാന്‍ ഫുട്ബോള്‍ കളി ചര്‍ച്ച ചെയ്യാന്‍ വിളിപ്പിച്ചതാ, പറയാന്‍ സൗകര്യമില്ല” എന്നായിരുന്നു പ്രതികരണം.
