ഓരോ വര്‍ഷവും പ്രതിനിധികളെ അയക്കാന്‍ കേരളം സ്വന്തന്ത്ര റിപ്പബ്ലിക്കല്ല -മന്ത്രി മുരളീധരന്‍

ദുബൈ: ഓരോ വര്‍ഷവും ഡല്‍ഹിയിലേക്ക് പ്രതിനിധികളെ അയക്കാന്‍ കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും ഇന്ത്യന്‍ റിപ്പബ്ലിക്കാണെന്നും കേന്ദ്രമന്ത്രി വി.

മുരളീധരന്‍ ദുബൈയില്‍ പറഞ്ഞു. കെ.വി. തോമസിനെ കാബിനറ്റ് പദവിയോടെ കേരളത്തിന്‍റെ പ്രതിനിധിയായി നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളം പ്രത്യേക രാജ്യമല്ല എന്ന് മുഖ്യമന്ത്രിയും മന്ത്രിസഭയും മനസിലാക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും മാസമാസം ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെ കാണാറുണ്ട്. കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രം നല്‍കാറുമുണ്ട്. ഇതിന് പുറമെ റസിഡന്‍റ് കമ്മീഷണറെയും ഡല്‍ഹിയില്‍ നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സാധിക്കാത്ത ഏത് കാര്യമാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ച്‌ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

നിലവിലെ പ്രതിനിധിക്ക് ഇംഗ്ലീഷില്‍ കത്തെഴുതലാണ് പ്രധാന പണി. ഇതിന് പുറമെയാണ് ഒരാളെ കൂടി വെക്കുന്നത്. കേരളം സാമ്ബത്തിക പ്രതിസന്ധിയിലാണെന്നും ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പോലും പണമില്ലെന്നന്നും പറയുമ്ബോള്‍ തന്നെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച്‌ മറ്റൊരാളെ ഡല്‍ഹിക്ക് അയക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *