കെ വി തോമസിന്റെ പുതിയ പദവി അനാവശ്യ ചെലവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്യാബിനറ്റ് പദവി നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല.
സിപിഐഎമ്മിന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ നടത്തിക്കാന്‍ ഒരു പദവിയാണതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി
അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബജറ്റില്‍ നികുതി ഭാരം അടിച്ചേല്‍പിക്കാന്‍ ശ്രമം നടക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. കടം വാങ്ങുക, ആ പണം ധൂര്‍ത്തടിക്കുകയെന്നതാണ് ഇടത് സര്‍ക്കാര്‍ നയം. കേന്ദ്രം അനുവദിച്ച തുക സംബന്ധിച്ച് വീടുകള്‍ കയറി ബിജെപി വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
