പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരത്തും വയനാട്ടിലും പാലക്കാടും ബിജെപി പ്രതിഷേധം.
പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
പൂജപ്പുരയിലെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകര്‍ ബാരിക്കേട് മറിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൂജപ്പുരയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഇപ്പോഴും ഉന്തും തള്ളും തുടരുകയാണ്. പ്രതിഷേധങ്ങള്‍ക്കിടെ പൂജപ്പുരയിലെ ഡോക്യുമെന്ററി പ്രദര്‍ശനം അവസാനിച്ചു.
വയനാട്ടില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുന്ന സ്ഥലത്തേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാവാത്തതിനാല്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഇവിടെയും ഡോക്യുമെന്‍്ററി പ്രദര്‍ശനം തുടരുകയാണ്.
പാലക്കാട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് തുടങ്ങിയതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കുകയുമാണ്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിലാണ് പ്രദര്‍ശനം തുടരുന്നത്. തിരുവനന്തപുരം പൂജപ്പുരയിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധമുണ്ടായത്. വനിത പ്രവര്‍ത്തകയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുരയില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചത് 7 തവണയാണ്.
