കൊച്ചിയില്‍ അഞ്ചുതരം ലഹരിവസ്തുക്കള്‍ പിടികൂടി; ഗര്‍ഭിണിയായ യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ അഞ്ചുതരം ലഹരിവസ്തുക്കളുമായി ഗര്‍ഭിണി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ആലുവ സ്വദേശികളായ നൗഫല്‍, സനൂപ്, അപര്‍ണ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

എം ഡി എം എ, എല്‍ എസ്ഡി, കഞ്ചാവ്, ഹാഷിഷ് ഓയില്‍ ഉള്‍പ്പടെ ഉള്ള ലഹരി വസ്തുക്കള്‍ ആണ് പിടിച്ചെടുത്തത്.

ഗര്‍ഭിണിയായ അപര്‍ണയുടെ ചികിത്സയ്ക്ക് എന്ന പേരിലാണ് ആലുവ സ്വദേശികളായ നൗഫല്‍, സനൂപ്, അപര്‍ണ എന്നിവര്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ടാഴ്ചയോളമായി ഇവര്‍ മുറിയെടുത്തിട്ട്. ഇതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു.

മാരക മയക്കു മരുന്ന് ഉള്‍പ്പടെ അഞ്ചു തരം ലഹരിവസ്തുക്കളാണ് പ്രതികളില്‍ നിന്ന് കണ്ടെത്തിയത്.
7.45 ഗ്രാം എംഡിഎംഎ, 2.37 ഗ്രാം ഹാഷിഷ് ഓയില്‍, ആറ് എല്‍എസ്ഡി സ്റ്റാമ്ബുകള്‍ ,നൈട്രോ സ്പാം ഗുളികകള്‍, 48 ഗ്രാം കഞ്ചാവ്‌ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതികളുടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ച്‌ നല്‍കിയത്, ഇവര്‍ വില്പന നടത്തിയത് ആര്‍ക്കൊക്കെ എന്നും സൂചന ലഭിച്ചിട്ടുണ്ട്. മൂവരെയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. ചേരാനെല്ലൂര്‍ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *