മലപ്പുറം: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ല കണ്‍വെന്‍ഷനും ഓള്‍ ഇന്ത്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗണ്‍സില്‍ റോഡ് ഷോയും മലപ്പുറം സൂര്യ റസിഡന്‍സിയില്‍ വെച്ച് നടന്നു.കേന്ദ്ര ബജറ്റുകളില്‍ സ്വര്‍ണത്തിന് ഇറക്കുമതി ചുങ്കം കുറക്കുന്നതിനുള്ള ബജറ്റ് ചര്‍ച്ചയില്‍ ഇക്കാര്യം വീണ്ടും കേന്ദ്ര ധനകാര്യ മന്ത്രിയെ സമ്മര്‍ദ്ധം ചെലുത്തുമെന്നും ജി.ജെ.സി ചെയര്‍മാന്‍ സയ്യാം മെഹറ റോഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.റിക്കവറി കേസില്‍ സ്വര്‍ണ വ്യാപാരികളെ അന്യായമായി പീഡിപ്പിക്കുന്ന പോലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും ഇക്കാര്യം ബോധിപ്പിച്ച് കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കുമെന്നും കുറഞ്ഞ പണി കൂലി വക്താനം ചെയ്ത് വ്യാപാരം നടത്തുന്നവര്‍ക്ക് സ്വര്‍ണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.ജി.ജെ.സി.വൈസ് ചെയര്‍മാന്‍ രാജേഷ് റോക്ടെ, ഡയറക്ടര്‍ അശോക് കുമാര്‍ ജയിന്‍, ലാഭം പ്രോഗ്രാ കണ്‍വീനര്‍ സാഹില്‍ മെഹ്‌റ, ഗോള്‍ഡ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ: എസ്.അബ്ദുല്‍ നാസര്‍, വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ.അയമു ഹാജി, ജില്ല പ്രസിഡന്റ് പി.ടി.അബ്ദുറഹിമാന്‍ ഹാജി, എന്‍.ടി.കെ.ബാപ്പു, കെ.വി.എം.കുഞ്ഞി, അസീസ് എര്‍ബാദ്, സുനില്‍ ബാബു, സി.എച്ച്.ഇസ്മയില്‍, എം.മുസ്തഫ, സംസ്ഥാന സെക്രട്ടറിമാരായ ഫൈസല്‍ അമീന്‍,അഹമ്മദ് പൂവില്‍, അരുണ്‍ രാമദാസ് നായ്ക്, എന്‍.വി.പ്രകാശ്, എന്നിവര്‍ സംസാരിച്ചു.പുതിയ ജില്ലാ ഭാരവാഹികളായി പി.ടി.അബ്ദുറഹിമാന്‍ ഹാജി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി കെ.ടി.അക്ബര്‍, ട്രഷറര്‍ അസീസ് എര്‍ബാദ് എന്നിവരെ തിരഞ്ഞെടുത്തു.
