കൊല്ലം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരേ കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടര്‍ അറസ്റ്റില്‍.
കോന്നി ഡിപ്പോയിലെ കണ്ടക്ടറായ കൊട്ടാരക്കര സ്വദേശി ബിജു കെ തോമസ് (44) ആണ് പിടിയിലായത്. കുന്നിക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ കോന്നിയില്‍നിന്നു കൊട്ടാരക്കരയ്ക്കുപോയ ബസ് കുന്നിക്കോട്ട് എത്തിയപ്പോഴാണ് സംഭവം. ബസില്‍ സ്കൂളിലേക്കുപോയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതില്‍ പറയുന്നത്. ആവണീശ്വരം നെടുവന്നൂരില്നിന്നാണ് പെണ്‍കുട്ടി ബസ്സില്‍ കയറിയത്. ശാരീരികാതിക്രമം ഉണ്ടായതോടെ കുട്ടി ബഹളംവെച്ചു. ബസില്‍ സ്കൂളിലെ അധ്യാപകരും മറ്റ് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു.
പോക്സോ കുറ്റംചുമത്തിയാണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
