ചൈനീസ് പ്രസിഡന്‍റിെന്‍റ ശ്രമത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യ

ജിദ്ദ: ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് മുന്‍കൈയെടുത്ത് നടത്തിയ ശ്രമങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തു.

ഇരു രാജ്യങ്ങളും തമ്മില്‍ നല്ല അയല്‍പക്ക ബന്ധമുണ്ടാക്കുന്നതിന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് നടത്തിയ ശ്രമത്തെ സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും കൃതജ്ഞതാപൂര്‍വം സ്വാഗതം ചെയ്തതായി ഇറാനുമായുള്ള ചര്‍ച്ചയില്‍ പെങ്കടുത്ത സൗദി ദേശീയ സുരക്ഷ ഉപദേഷ്ടാവും കാബിനറ്റ് പദവിയുള്ള സഹമന്ത്രിയുമായ ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍െഎബാന്‍ പറഞ്ഞു.

നല്ല അയല്‍പക്കത്തിെന്‍റ തത്വങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് രാജ്യം സ്ഥാപിതമായ നാള്‍ മുതലുള്ള സ്ഥിരവും നിരന്തരവുമായ സമീപനത്തില്‍ ഉറച്ചുനിന്നാണ് ബന്ധം വികസിപ്പിക്കുന്നത്. മേഖലയിലും ലോകത്താകെയും സുരക്ഷയും സുസ്ഥിരതയും വര്‍ധിപ്പിക്കാനും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും സംഭാഷണത്തിെന്‍റയും നയതന്ത്രത്തിെന്‍റയും മാര്‍ഗം അവലംബിക്കുകയാണ് സൗദി അറേബ്യയുടെ തത്വമെന്നും അല്‍െഎബാന്‍ പറഞ്ഞു. സൗദി-ഇറാന്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് മുന്‍കൈയെടുത്ത് ഈ മാസം ആറ് മുതല്‍ 10 വരെ ബീജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ സൗദി അറേബ്യയുടെ ഭാഗത്ത് നിന്ന് ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാനാണ് പെങ്കടുത്തത്.

സൗദിയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ അമേരിക്കയും സ്വാഗതം ചെയ്തു. യമനിലെ യുദ്ധം അവസാനിപ്പിക്കാനും മധ്യപൗരസ്ത്യ മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും മേഖലയുടെ അന്തരീക്ഷം ശാന്തമാക്കാനും സഹായിക്കുന്ന ഏതൊരു ശ്രമത്തെയും വൈറ്റ് ഹൗസ് സ്വാഗതം ചെയ്യുന്നതായും അമേരിക്ക അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *