മലപ്പുറം;സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ വനിതകളുടെ കൂട്ടായ്മയായ ‘തത്തമ്മക്കൂട്ടം’ത്തിന്റെ ഉദ്ഘാടനം മലപ്പുറത്ത് സിനിമാഗാന രചയിതാവും കവിയുമായ ഡോ.കോട്ടക്കല്‍ കുഞ്ഞുമൊയ്തീന്‍ കുട്ടി നിര്‍വഹിച്ചു.
ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് നാസര്‍ ഒതുക്കുങ്ങല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പ്രായം കഴിഞ്ഞിട്ടും വിവാഹിതരാവാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ സമൂഹം രംഗത്തിറങ്ങണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.ഹ്യൂമന്‍ റൈറ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മക്ക് രൂപം കൊടുത്ത്ത്.
യുവ സിനിമാ സംവിധായകന്‍ ഹബി ദേശത്തെ ചടങ്ങില്‍ ആദരിച്ചു.ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.കെ.അബ്ദുല്‍ അസീസ്,മൊയ്തീന്‍ പെരിന്തല്‍മണ്ണ, എന്‍.വി. മുഹമ്മദാലി, ഹേമ.കെ. പൊരുന്നംപറമ്പ് ,എ.ജെ.ആന്റണി, മൊയ്തീന്‍ കോട്ടക്കല്‍, ഷീജ ടീച്ചര്‍,റഷീദ് കുഴിപ്പുറം, ടി. പ്രീതി എന്നിവര്‍ സംസാരിച്ചു. വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ സാജിത മഞ്ചേരി ക്ലാസ്സടുത്തു. സര്‍ഗവേദിയുടെ ഉദ്ഘടനം പത്രപ്രവര്‍ത്തകനും പാട്ടോര്‍മ്മ പുസ്തകത്തിന്റെ രചയിതാവുമായ ഊരാളി ജയപ്രകാശ് നിര്‍വഹിച്ചു. ചടങ്ങില്‍ സുശീലന്‍ നടുത്ത്, എ.ജെ. ആന്റണി, മൊയ്തീന്‍ പെരിന്തല്‍മണ്ണ, ഷിജ ടീച്ചര്‍, റഷീദ് കഴിപ്പുറം കവിത അവതരിപ്പിച്ചു. ഹുസൈന്‍ ഒതുക്കുങ്ങല്‍, അലവി കുറ്റൂര്‍ എന്നിവര്‍ സംസാരിച്ചു.
