തിരുവനന്തപുരം: ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ വേര്‍പാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചനം രേഖപ്പെടുത്തി.
ചങ്ങനാശേരി എസ്ബി കോളജില്‍ ബിഎ ഇക്കണോമിക്സിനു പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അധ്യാപകനായിരുന്നു പവ്വത്തില്‍ അച്ചന്‍. അന്നു മുതല്‍ അദ്ദേഹവുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് തനിക്കുണ്ടായിരുന്നത്.വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു.
അദ്ദേഹം അത് പല ഫോറങ്ങളില്‍ പ്രകടിപ്പിച്ചിരുന്നു. സമുദായ മൈത്രിക്കു വേണ്ടി പവ്വത്തില്‍ പിതാവ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടേയും ബഹുമാനം പിടിച്ചുപറ്റാന്‍ പര്യാപ്തമായിരുന്നു.
ഗുരുനാഥന്‍ കൂടിയായ പവ്വത്തില്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
