
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 43,600 രൂപയുമായി. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞു. ഏറ്റവും ഒടുവില്‍ സ്വര്‍ണവില വര്‍ധിച്ചത് മാര്‍ച്ച് 24നായിരുന്നു. അന്ന് ഒരു പവന് 160 രൂപ കൂടി വില 44,000 രൂപയിലെത്തി.
പവന് 45,000 എന്ന ഞെട്ടിക്കുന്ന വിലയുടെ അടുത്തെത്തി നില്‍ക്കുകയാണ് നിലവിലെ സ്വര്‍ണവില. ഒരു സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനം കുറിക്കുന്ന മാര്‍ച്ചില്‍ സ്വര്‍ണത്തിന്റെ കാര്യമെടുത്താല്‍ യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് വിലയുടെ പോക്ക്. മാര്‍ച്ച് 18, 19 തീയതികളിലാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.