യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താൻ അല്‍നിയാദി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ യുഎഇ സമയം രാവിലെ 8.17ന് ഫ്ലോറിഡ ജാക്‌സണ്‍വില്ലെ തീരത്ത് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്.
186 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിലേക്ക് സുല്‍ത്താൻ അല്‍നിയാദി ഇറങ്ങുന്ന കാഴ്ച കാണാൻ സൗകര്യം ഒരുക്കിയിരുന്നു. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന പേടകത്തിന്റെ വേഗം കുറച്ചു. പിന്നീട് പാരച്യൂട്ടുകള്‍ വഴിയായിരുന്നു യാത്ര. പേടകം സെക്കൻഡില്‍ 25 അടി വേഗത്തിലാണ് താഴെയിറങ്ങിയത്. കഴിഞ്ഞദിവസം മടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മാറ്റിവെെച്ചു. പിന്നീട് സമയം അറിയിച്ചായിരുന്നു എത്തിയത്.
അല്‍ നിയാദിക്കൊപ്പം നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്ദ്രേ എന്നിവരുമുണ്ടായിരുന്നു. മാര്‍ച്ച് മൂന്നിനാണ് നിയാദിയും സംഘവും ബഹിരകാശത്തേക്ക് പോയത്. അവിടെയെത്തി നിരവധി പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. ഭൂമിയില്‍ ഇരിക്കുന്നവരോട് അദ്ദേഹം എല്ലാ കാര്യങ്ങളും പങ്കുവെച്ചു. 200ലധികം പരീക്ഷണങ്ങള്‍ സംഘം പൂര്‍ത്തിയാക്കിയത്. ബഹിരാകാശ പര്യവേക്ഷണത്തില്‍ വൻ മുന്നേറ്റം കൈവരിച്ചാണ് സുല്‍ത്താൻ അല്‍നിയാദി എത്തിയത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം ഭൂമിയില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു. രാജ്യത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നു സുല്‍ത്താൻ അല്‍നിയാദി നിങ്ങള്‍ എന്നാണ് ഷെയ്ഫ് മുഹമ്മദ് കുറിച്ചത്.
