ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ വിവാഹച്ചടങ്ങിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.
റിസപ്ഷൻ ഹാളിന് പുറത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് വെടിവയ്പുണ്ടായത്.
ഒരേസമയം അവിടെ രണ്ട് വ്യത്യസ്ത വിവാഹ സത്കാരങ്ങള്‍ ഹാളില്‍ നടക്കുന്നുണ്ടായിരുന്നു. 15 തവണയോളം അക്രമി വെടിവച്ചു. ടൊറന്‍റോ സ്വദേശികളായ രണ്ട് യുവാക്കളാണ് കൊല്ലപ്പെട്ടത്.
ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ ആറ് പേരില്‍ അമേരിക്കന്‍ പൗരന്മാരും ഉണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു.
ആരാണ് അക്രമിയെന്നോ എന്തിനാണ് ആക്രമണം നടത്തിയതെന്നോ വ്യക്തമായിട്ടില്ല. വംശീയതയുടെയോ മതത്തിന്‍റെയോ പേരിലുള്ള വിദ്വേഷക്കൊലയാണോ നടന്നതെന്നത് ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
