ചെന്നൈ/കോയന്പത്തുര്‍: സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തെത്തുടര്‍ന്നുള്ള എതിര്‍പ്പ് ശക്തമായതോടെ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ സുരക്ഷ ശക്തമാക്കി.
ഉദയനിധി സ്റ്റാലിന്‍റെ തലയറത്താല്‍ 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചിരുന്നു. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവച്ചിരുന്നു.
ഭീഷണി മുഖവിലക്കെടുക്കുന്നില്ലെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. ഒരു സന്യാസിയുടെ കൈവശം എങ്ങനെയാണ് പത്തുകോടി രൂപ ഉണ്ടാകുന്നതെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.
അതിനിടെ, ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉദയനിധി സ്റ്റാലിന്‍റെ വിവാദ പ്രസ്താവനയെന്നു പ്രതിപക്ഷമായ എഐഎഡിഎംകെ കുറ്റപ്പെടുത്തി.
