ന്യൂഡല്‍ഹി-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പേരുകള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും.ആദ്യ ഘട്ടത്തില്‍ 100 സ്ഥാനാര്‍ഥികളുടെ പേരുകളാകും പ്രഖ്യാപിക്കുക.ഇതില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളുമുണ്ടാകും.കേരളത്തിലെ ബി.ജെ.പിയുടെ സാധ്യതാ സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി.
ദേശീയ തലത്തിലെ ആദ്യഘട്ട ലിസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരുടെ പേരുകളുണ്ടാകും. അടുത്ത വ്യാഴാഴ്ച ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. മാര്‍ച്ച് 13ന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന പര്യടനം പൂര്‍ത്തിയായാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാവും.
