സസ്‌പെന്‍സ് പൊളിഞ്ഞു; മുസ്‌ലിം ലീഗിന് മുന്നിലേക്ക് വച്ച നിര്‍ദ്ദേശം വെളിപ്പെടുത്തി കെ. സുധാകരന്‍

രാജ്യസഭാ സീറ്റ് നല്കാമെന്ന നിര്‌ദേശമാണ് മുസ്ലിം ലീഗിന് മുന്നിലേക്ക് വച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന് കെ.

സുധാകരന്. കോണ്ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ച് സമ്മതം വാങ്ങും. മുസ്ലിം ലീഗിന്റെ തീരുമാനം അവരുടെ യോഗ ശേഷം അറിയിക്കുമെന്നും കെ സുധാകരന് പറഞ്ഞു. ‘സതീശന് പറഞ്ഞില്ലേ. അത് തന്നെയാണ് തീരുമാനം. ഒരു ഓഫറാണ് മുന്നിലേക്ക് വച്ചത്. രാജ്യസഭാ സീറ്റ് കൊടുത്താല് അത് എടുക്കുമോയെന്ന് അവര് പറഞ്ഞിട്ടില്ല. തങ്ങളുമായി സംസാരിച്ച ശേഷമേ മറുപടി പറയുകയുള്ളൂ,’ കെ സുധാകരന് പറഞ്ഞു.

കോണ്ഗ്രസ്‌ലീഗ് ഉഭയകക്ഷി ചര്ച്ച സംബന്ധിച്ച വിവരങ്ങള് മുസ്ലിം ലീഗോ പ്രതിപക്ഷ നേതാവോ പുറത്ത് വിട്ടിരുന്നില്ല. എന്നാല് സസ്‌പെന്‌സ് പൊളിച്ചായിരുന്നു കെ. സുധാകരന്റെ പ്രതികരണം. ചര്ച്ചയില് രണ്ട് വിഭാഗവും സംതൃപ്തരാണെന്നും നെഗറ്റീവായ ഒരു കാര്യവും നടന്നിട്ടില്ലെന്നുമാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. ‘ചര്ച്ചകള് ഭംഗിയായി പൂര്ത്തിയായി. രണ്ട് വിഭാഗവും പരസ്പരം ഉള്‌ക്കൊണ്ടു. ലീഗിന്റെ പിന്നാലെ സി.പി.എം പണ്ട് മുതലേ നടക്കുന്നുണ്ട്,’ വി.ഡി. സതീശന് പറഞ്ഞു.

ചര്ച്ച തൃപ്തികരമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. ഇന്നത്തെ ചര്ച്ചയുടെ വിവരങ്ങള് 27ാം തിയ്യതി സംസ്ഥാന അധ്യക്ഷന് സാദിഖലി ശിഹാബ് തങ്ങളുമായി ചര്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോ അറിയിക്കാം. കോണ്ഗ്രസുമായി ഇനി ചര്ച്ച വേണ്ടി വരില്ല,’ ഉഭയകക്ഷി ചര്ച്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘ചര്ച്ച പോസിറ്റീവ് ആയിരുന്നു. കുഴപ്പങ്ങളൊന്നുമില്ല. തൃപ്തികരമായ ചര്ച്ചയായിരുന്നു. ശിഹാബ് തങ്ങള് സ്ഥലത്തെത്തിയ ശേഷം 27ന് മുസ്ലിം ലീഗ് യോഗം ചേരും. ഇന്നുണ്ടായ ചര്ച്ചയുടെ വിവരങ്ങള് വിലയിരുത്തി അന്ന് തന്നെ കാര്യങ്ങള് അറിയിക്കാം. കോണ്ഗ്രസും ചര്ച്ചയുടെ കാര്യങ്ങള് നേതൃത്വവുമായി ചര്ച്ച ചെയ്യേണ്ടതുണ്ട്. വിവരങ്ങള് പിന്നീട് പറയും,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *