മലപ്പുറം:എട്ടു തരം നികുതികളും ജി എസ് ടി യും കൃത്യമായി അടക്കുന്ന കെട്ടിട ഉടമകളോടുള്ള ക്രൂരമായ സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് മുന്‍മന്ത്രി മഞ്ഞളാംകുഴി അലി ആവശ്യപ്പെട്ടു.
കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് പാതാരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. 5 ശതമാനം നികുതി വര്‍ദ്ധനവും 2016 മുതലുള്ള കുടിശികയും പിരിക്കുന്നത് നിയമവിരുദ്ധമാണ്. കെട്ടിടങ്ങള്‍ ഉടമകള്‍ അറിയാതെ മറ്റൊരു വ്യക്തിക്ക് കച്ചവടം ആരംഭിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ലൈസന്‍സ് അനുവദിക്കുന്ന സ്ഥിതി അന്യായമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് കെ.സലാഹുദ്ദീന്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ക്കിംഗ് സെക്രട്ടറി പി.പി. അലവിക്കുട്ടി നയരേഖ അവതരിപ്പിച്ചു. സെക്രട്ടറി അലികുഞ്ഞ് കൊപ്പന്‍ പരിഹാരം തേടുന്ന പ്രശ്‌നങ്ങള്‍ വിഷയം അവതരിപ്പിച്ചു. ഹൈക്കോടതി അഭിഭാഷകരയായ ബിജിലാല്‍, ജെനില്‍ ജോണ്‍ വിവിധ വിഷയങ്ങളുടെ ക്ലാസെടുത്തു. ജനറല്‍ സെക്രട്ടറി നടരാജന്‍ പാലക്കാട്,പി.എം. ഫാറൂഖ് കാസര്‍കോട് പി.കെ ഫൈസല്‍ കോഴിക്കോട്, കരയത്ത് ഹമീദ് ഹാജി നാദാരപുരം, എം.ഹമീദ് ഹാജി കാഞ്ഞങ്ങാട്, റീഗള്‍ മുസ്തഫ മണ്ണാര്‍ക്കാട് എന്നിവര്‍ പ്രസംഗിച്ചു.
ജീവകാരുണ്യ സേവനങ്ങള്‍ക്ക് സംസ്ഥാന പുരസ്‌ക്കാരം നേടിയ പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ ഷരീഫ് ഹാജി, പട്ടാമ്പി യൂണിറ്റ് പ്രസിഡന്റ് പി. അബ്ദുള്ളക്കുട്ടി, മങ്കട യൂണിറ്റ് പ്രസിഡന്റ് സമദ് പറച്ചിക്കോടന്‍, എടവണ്ണ യൂണിറ്റ് പ്രസിഡന്റ് തൊടുവില്‍ അഷ്‌റഫ് എന്നിവര്‍ക്ക് സംസ്ഥാന കമ്മിറ്റി വക ഉപഹാരം എം.എല്‍.എ സമ്മാനിച്ചു.
ഉച്ചകഴിഞ്ഞുള്ള സെഷന്‍ സംസ്ഥാന സെക്രട്ടറി കെ. വി അബ്ദുല്‍ ഖഫൂര്‍ തൃശൂര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് പി. അബ്ദുറഹ്മാന്‍ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. ്രൈടനര്‍ ലുക്മാന്‍ അരീക്കോട് ക്ലാസ്സെടുത്തു. നവകേരള സദസ്സില്‍ സമര്‍പ്പിച്ച ഇരുന്നൂറോളം നിവേദനങ്ങള്‍ക്ക് മറുപടിയിലൊതുങ്ങാതെ നടപടി സ്വീകരിക്കണമെന്നും, മാതൃക വാടക പരിഷ്‌ക്കരണ ബില്ല് ഭേദഗതി കൂടാതെ പാസാക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.കെ. മുഹമ്മദ് യൂനുസ്, ബഷീര്‍ മാളിയേക്കല്‍,കാപ്പില്‍ അയമു ഹാജി, മോഹനന്‍ പുഴമ്പ്രം, കെ. ആലിക്കോയ ഹാജി, ഹംസ ചെറുപ്പുളശ്ശേരി, ജമാല്‍ മാതുറായില്‍, അനസ് ചങ്ങരംകുളം, സലീം ചുങ്കത്തറ,ഉമ്മര്‍ സബാന, ഇബ്‌റാഹീം മാറഞ്ചേരി, ചൈതന്യ ചന്ദ്രന്‍,ടി.റഷീദലി, എം. സഹദേവര്‍ എന്നിവര്‍ പ്രസംഗിച്ചു.
