‘ദുബായിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു’: സുഹൃത്തിനെതിരെ പരാതിയുമായി കൊച്ചി സ്വദേശിനി

കൊച്ചി: കൊച്ചി സ്വദേശിനിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
പിന്നീട് 25 ലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. മാനസികമായി തകര്‍ന്ന താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിത പറഞ്ഞു.
അതേസമയം, കേസില്‍ പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *