പത്തനംതിട്ട: കിഴക്കേ മണ്ഡപത്തില്‍ പൂജിക്കുന്ന കൊടി ശ്രീകോവിലിലെത്തിച്ച് ചൈതന്യം നിറച്ച് വാദ്യഘോഷ ങ്ങളോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചാണ് ഉത്സവത്തിനു കൊടിയേറുക.കൊല്ലം ശക്തികുളങ്ങര ധര്‍മ ശാസ്താ ക്ഷേത്രത്തില്‍നിന്നു രഥഘോഷയാത്രയായി എത്തിച്ച കൊടി സോപാനത്ത് സമര്‍പ്പിച്ചു.നാളെ മുതല്‍ 24 വരെ ദിവസവും ഉത്സവബലി. ശ്രീഭൂതബലി,എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് 11.30 മുതല്‍ 12.30 വരെയാണ് ഉത്സവ ബലി ദര്‍ശനം. രാത്രി 7.30ന് ശ്രീ ഭൂതബലി തുടങ്ങും. 20 മുതല്‍ 24 വരെ രാത്രി ശ്രീഭൂതബലിക്കുശേ ഷം വിളക്കിനെഴുന്നള്ളിപ്പ് ഉണ്ടാകും. 24ന് രാത്രി ശരംകുത്തിയില്‍ പള്ളിവേട്ട നടക്കും. ഉത്സവത്തിനു സമാപനം കുറിച്ച് 25ന് ഉച്ചയ്ക്ക് 11.30ന് പമ്പയില്‍ ആറാട്ട് നട ക്കും. അതിനുശേഷം ദേവനെ പമ്പ ഗണപതി കോവിലിലേക്കു എഴുന്നള്ളിച്ച് ഇരുത്തും. 3.30ന് പമ്പയില്‍നിന്നു സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത് പുറപ്പെടും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറങ്ങും.
