മലപ്പുറം: വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം നാടിന്റെ പുരോഗതിയുടെ അടിത്തറയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.
മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ എക്‌സലന്‍സി അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു. അദ്ദേഹം,നമ്മുടെ നാട്ടിലെ കുട്ടികളെല്ലാം
വിദ്യാഭ്യാസ രംഗത്ത് വന്‍ നേട്ടമാണ് കൊയ്യുന്നത്.അവര്‍ക്ക് പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണം.സഹകരണ മേഖല വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം മുനിസിപ്പാലറ്റിയില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു, എന്‍ എം എംഎസ്,യു എസ് എസ്, എല്‍ എസ് എസ്വിജയികള്‍ക്ക് ഉപഹാരവും കേഷ് അവാര്‍ഡും സമ്മാനിച്ചു.ബാങ്ക് പ്രസിഡണ്ട്‌റഹ്മത്തുള്ള തറയില്‍ അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായപി കെ സക്കീര്‍ഹുസൈന്‍, പി കെ ഹക്കീം, പരി അബ്ദുല്‍ ഹമീദ്,സി പി ആയിശാബി,പി കെ ബാവ( മുസ്‌ലിംലീഗ്)പ്രസംഗിച്ചു.
ബാങ്ക് വൈസ് പ്രസിഡണ്ട് ഉപ്പൂടന്‍ ഷൗക്കത്ത് സ്വാഗതവും
സെക്രട്ടരി എന്‍ അലവി നന്ദിയും പറഞ്ഞു.