എം.സ്വരാജിന് സ്വീകരണം നല്‍കി

മലപ്പുറം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ നിലമ്പൂരില്‍ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന് ആവേശോജ്വലമായ സ്വീകരണം. വന്‍ ജനാവലിയാണ് സ്വരാജിനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്. റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം സംഘടിപ്പിച്ചു. ഇന്നു മുതല്‍ പ്രചാരണം ആരംഭിക്കുമെന്ന് സ്വരാജ് അറിയിച്ചിരുന്നു. ഇന്നു ഉച്ചയ്ക്കു ശേഷം റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എം. സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കളത്തില്‍ ഒരുപടി മുന്നിലാണ്. എന്നാല്‍, നിലമ്ബൂരില്‍ ജനിച്ചുവളര്‍ന്ന് സ്വരാജിനെ കളത്തിലിറക്കുന്നതോടെ കളം നിറയുകയാണ് എല്‍ഡിഎഫ്.

Leave a Reply

Your email address will not be published. Required fields are marked *