നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി

ടി എം സി സ്ഥാനാര്‍ത്ഥിയായി നല്കിയ പത്രികയാണ് തള്ളിയത്. ഇതോടെ പി വി അന്‍വറിന് ടി എം സി ലേബലിൽ മത്സരിക്കാനാകില്ല.

അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രികയും അന്‍വര്‍ സമര്‍പ്പിച്ചിരുന്നു. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു.

ടി എം സി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *