ദേശീയപാത തകർന്നുവീണ കൂരിയാട്ടും വൈദ്യുതി കെണിയിൽപ്പെട്ട് മരിച്ച 15 കാരൻറെ വീട്ടിലും രമേശ് ചെന്നിത്തല സന്ദർശനം നടത്തി

ദേശീയപാത തകര്‍ന്നതിനു പിന്നില്‍ ്അഴിമതിയും അനാസ്ഥയുമാണ്. എന്നാല്‍ അഴിമതി ചൂണ്ടിക്കാട്ടാനല്ല, മറിച്ച് അഴിമതിക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. അഴിമതി ചൂണ്ടിക്കാട്ടിയതിന് യുഡിഎഫിനെതിരെ എന്തെല്ലാം അനാവശ്യകാര്യങ്ങളാണ് ഗോവിന്ദന്‍ മാസ്റ്റര്‍ ചുറ്റിനടന്നു പറയുന്നത്. പാത പൊളിച്ചത് പ്രതിപക്ഷമല്ല. അദാനിയുടെ പാര്‍ട്ണറായ കമ്പനിയാണ്. ഇത് മന്ത്രി തന്നെ പറഞ്ഞതാണ്. അഴിമതിക്കാരായ ഈ കമ്പനിയെ സംരക്ഷിക്കാന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഇത്ര തിടുക്കം എന്തിനാണ്. അഴിമതിക്കാരായ കമ്പനിക്കെതിരെ നടപടിയുണ്ടാകണം. അവരെ ശിക്ഷിക്കണം. കോടിക്കണക്കിനു രൂപ ചിലവഴിച്ചു പാത പണിയുമ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനം ഭദ്രമാകണം, സുതാര്യമാകണം, ശാസ്ത്രീയമാകണം. അല്ലാതെ നടക്കുന്ന നിര്‍മ്മാണം കൊണ്ടാണ് കൂരിയാട് ഉണ്ടായതു പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം കാര്യങ്ങള്‍ വിളിച്ചു പറയലും അഴിമതി തടയലുമാണ് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം. അതാണ് ഞങ്ങള്‍ നിറവേറ്റുന്നത്. അല്ലാതെ മുഖ്യമന്ത്രിപ്പോലെ സായിപ്പിനെ കാണുമ്പള്‍ കവാത്ത് മറക്കുന്നവരല്ല. മുഖ്യമന്ത്രി കേന്ദ്ര മന്ത്രി ഗഡ്കരിയെ കണ്ടിട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ പാളിച്ചകളെക്കുറിച്ചോ ഇടിഞ്ഞു വീണ റോഡിനെക്കുറിച്ചോ അഴിമതിയെ കുറിച്ചോ സംസാരിച്ചോ.. ഇല്ല. എന്തുകൊണ്ട്.. മുഖ്യമന്ത്രി ഈ വിഷയം സംസാരിക്കാത്തതു കൊണ്ടാണ് ഞങ്ങള്‍ക്ക് സംസാരിക്കേണ്ടി വരുന്നത്. കാരണം ഇത് ജനങ്ങളുടെ പ്രശ്‌നമാണ്. ജനസുരക്ഷയുടെ പ്രശ്‌നമാണ്. പൊതുമരാമത്ത് മന്ത്രി റീല്‍സ് എടുക്കാന്‍ വേണ്ടി മാത്രമാണ് വരുന്നത്. അല്ലാതെ പാത പൊളിയുമ്പോള്‍ അദ്ദേഹം അവരില്ല. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വന്നിട്ടു പോലും തൊട്ടടുത്തുള്ള കൂരിയാട് അദ്ദേഹം എന്തു കണ്ട് സന്ദര്‍ശിക്കാന്‍ തയ്യാറായില്ല എന്നതു അദ്ദേഹം വ്യക്തമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *