eകഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണം;രമേശ് ചെന്നിത്തല

മലപ്പുറം: ബ്രിട്ടീഷ് ഭരണ കാലത്ത് പാട്ടത്തിന് കൊടുത്ത് ഇപ്പോള്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് മുന്‍ മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആദിവാസികളെ സന്ദര്‍ശിച്ചു പിന്തുണ അറിയിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.
നേരത്തെ ഭൂമി നല്‍കാമെന്ന് ഉറപ്പ് നല്‍കിയതാണ്. നാലു മാസം കഴിഞ്ഞിട്ടും കളക്ടര്‍ കരാര്‍ പാലിക്കുന്നില്ല. സമരം പൊളിക്കാന്‍ വേണ്ടി 10 സെന്റ് വീതം കൊടുത്തു എന്ന് പറയുന്നു. ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി ആദിവാസികള്‍ക്ക് കൊടുക്കണം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല. പാട്ടകാലാവധി കഴിഞ്ഞ തോട്ടം ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്തതിനു യു ഡി എഫ് ഭരണ കാലത്ത് ഉദാഹരണമുണ്ട്. ആറളം, സുഗന്ധഗിരി എസ്റ്റേറ്റ് പോലെ. നൂറു വര്‍ഷത്തെ പാട്ടകാലാവധി കഴിഞ്ഞിട്ടും ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ആദിവാസി സമരം ന്യായമാണ്. പാവങ്ങള്‍ ആയത് കൊണ്ടാണ് ആദിവാസി സമരത്തെ സര്‍ക്കാര്‍ ഗൗനിക്കാത്തത്. വിഷയം സംബന്ധിച്ച് ഇന്ന് തന്നെ മുഖ്യന്ത്രിക്ക് കത്ത് നല്‍കും. സമരത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. പി ഉബൈദുല്ല എം എല്‍ എ, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ്മോഹന്‍, ഗ്രോ വാസു,എം കെ മുഹ്‌സിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *