ഇസ്രായേല്‍ ഇറാനില്‍ വ്യാപക ആക്രമണം നടത്തി; റിവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു

തെഹറാന്‍:

ഇറാന്റെ തലസ്ഥാനമായ തെഹറാനില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായ സ്‌ഫോടനങ്ങളോടെയാണ് ഇസ്രായേല്‍ ആക്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. ന റിപ്പോര്‍ട്ടുകള്‍. ‘പ്രിവന്റീവ് സ്ട്രൈക്ക്’ എന്ന പേരിലാണ് ഇസ്രായേല്‍ ആക്രമണം. ഇറാന്റെ ആണവ പദ്ധതി ലോകത്തിന് ഭീഷണിയെന്നാണ് ഇസ്രായേലിന്റെ ന്യായം. ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റിവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി ഉള്‍പ്പെടെ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും ആണവ ഗവേഷണ കേന്ദ്രങ്ങളും ആക്രമണത്തില്‍ ലക്ഷ്യമാക്കിയതായും സൂചനയുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ പങ്ക് സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്നെങ്കിലും, യുഎസ് ആഭ്യന്തരകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രായേലിന്റെ തീരുമാനത്തില്‍ അമേരിക്ക നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും എത്രയും വേഗം മേഖലയില്‍ ശാന്തിയുണ്ടാകണമെന്നും് ആഹ്വാനം ചെയ്തുവെന്നും വാര്‍ത്തകളുണ്ട്.

തെഹറാനില്‍ ബോംബ് ശബ്ദങ്ങളും കാറ് അലാറം ശബ്ദങ്ങളും നിലച്ചില്ല. ഇത് ജനങ്ങളില്‍ ഭീതിയുണ്ടാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ”ഇത് പ്രതിരോധ നടപടിയാണെന്നും ആണവ ഭീഷണിയ്ക്ക് മുന്നോടിയായി തിരിഞ്ഞുവെന്ന്” പ്രതികരിച്ചു.

ഇതുവരെ ഇറാന്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. എന്നാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന വിലയിരുത്തലുകളുണ്ട്. ഇത്തരം ആക്രമണം യുദ്ധത്തിലേക്കുള്ള വഴിയാകുമോ എന്ന ആശങ്കയാണ് ആഗോള തലത്തില്‍ ഉയര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *