തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ നാല് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളില്‍ അതിശക്തമായ മഴ തുടരുകയമാണ്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. എറണാകുളത്തെ കണ്ണമാലിയിലും എടവനക്കാടും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ശബരിമലയിലെ പമ്പ ത്രിവേണിയില്‍ തീർത്ഥാടകർ ഇറങ്ങുന്നത് കലക്ടര്‍ വിലക്കിയിട്ടുണ്ട്. ആലപ്പുഴയിൽ കാർ കനാലിലേക്ക് വീണ് ബിജോയ് ആന്റണി എന്നയാളും പത്തനംതിട്ടയിൽ ബൈക്ക് തോട്ടിൽ വീണ് പ്രവീണ്‍ എന്നയാളും മരിച്ചു. കണ്ണൂർ അഴീക്കോട് കുളത്തിൽ നീന്താനിറങ്ങിയ 21കാരന് ഇസ്മയിലും മരംവീണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനും മരിച്ചിട്ടുണ്ട്.
