മുഖ്യമന്ത്രി ഭരണനേട്ടംഇല്ലാത്തതിനാല്‍ വര്‍ഗ്ഗീയത പറയുന്നു. രമേശ് ചെന്നിത്തല

നിലമ്പൂര്‍: യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എല്‍.എയുടെ പ്രതികരണം. 9 വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പച്ചയായ വര്‍ഗ്ഗീയത പറയുകയാണ്. ഇത് ആപത്ക്കരമാണ്.യു.ഡി.എഫിന്റെ വിജയംഉറപ്പാണ്. ഇതിന്റെ പ്രതിഫലനമാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രചരണ യോഗങ്ങളില്‍ കണ്ട വലിയ ജനകൂട്ടമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം മൂലം ജനങ്ങള്‍ ദുരിതത്തിലാണ് ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനോ. മയക്ക്മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ സംസ്ഥാനത്തേക്കുള്ള വരവ് തടയാനോ സര്‍ക്കാറിന് കഴിയുന്നില്ല. ജമാഅത്തെ ഇസ്ലാമി കേന്ദ്ര തലത്തില്‍ ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ല. ജമാഅത്തെ ഇസ്ലാമി മത രാഷ്ട്ര പാര്‍ട്ടിയാണെന്നത്. എം.വി.ഗോവിന്ദന്റെ നിലപാടാണ്. ഈ അഭിപ്രായംയു.ഡി.എഫിനില്ല.പി.ഡി.പി. മര്‍ദ്ദിതരുടെ പാര്‍ട്ടിയെന്നാണ് എം.വി.ഗോവിന്ദന്‍ പറയുന്നത്. ജമാഅത്തെ ഇസ്ലാമി അവരുടെ പഴയ നിലപാടുകള്‍ മാറ്റിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍. അവരുടെ നിലപാടുകള്‍ വിശദികരിക്കേണ്ടത് താന്‍ അല്ലെന്നായിരുന്നു മറുപടി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ചതില്‍യു.ഡി.എഫില്‍ അഭിപ്രായ ഭിന്നതയില്ല. പി.വി. അന്‍വറിന്റെ റോഡ് ഷോയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടായല്ലോ എന്ന ചോദ്യത്തിന് നിലമ്പൂരില്‍യു.ഡി.എഫും. എല്‍.ഡി.എഫും തമ്മിലാണ് മത്സരം എന്നായിരുന്നു മറുപടി. പന്തളം സുധാകരന്‍. ജയതിലക് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *