കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണം താഴ്ന്നത് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരമാണ്.
കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് 840 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 73600 രൂപയാണ് ഒരു പവന് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 105 രൂപ താഴ്ന്ന് 9200 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 85 രൂപ കുറഞ്ഞ് 7550 രൂപയുമായി. ആഗോള സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-ഇന്ത്യന്‍ രൂപ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക.
അതേസമയം, കേരളത്തില്‍ വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 115 രൂപയാണ് ഇന്നത്തെ നിരക്ക്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളിവില കുതിച്ചുയര്‍ന്നിരുന്നു. ഈ വര്‍ഷം സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ വെള്ളി തിളങ്ങുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ വെള്ളിയില്‍ നിക്ഷേപിക്കുന്നവരും ഏറെയാണ്. അതിനിടെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില 1.07 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
ഡോളര്‍ സൂചിക വലിയ മാറ്റമില്ലാതെ നില്‍ക്കുകയാണ്. 98.13 ആണ് പുതിയ നിരക്ക്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കാം. ഡോളറിനെതിരെ രൂപയുടെ മൂല്യം 85.92 എന്ന നിരക്കിലെത്തി. ക്രൂഡ് ഓയില്‍ വില അല്‍പ്പം താഴ്ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 74 ഡോളറില്‍ താഴെ എത്തി. മറ്റു ഇനം ക്രൂഡുകളുടെ വിലയും കുറഞ്ഞിട്ടുണ്ട്. സ്വര്‍ണാഭരണം ഇന്ന് വാങ്ങുന്നവര്‍ക്ക് 80000 രൂപ വരെ പവന് ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 71000 രൂപ കിട്ടാനാണ് സാധ്യത. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ഉപഭോക്താക്കള്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്.
